Liberation @ Thinking

ചെറുതല്ല ന്യൂനമർദ്ദം

  • Share this:
Science - Health post-title

കാലവർഷം തുടങ്ങിയിട്ടില്ലെന്ന് അറിയാമെങ്കിലും പിന്നെന്താണ് ഇപ്പെയ്യുന്നത് എന്നു തുടങ്ങി പല ചോദ്യങ്ങളുടെ ഉത്തരം!

അന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും.

മുക്കറിയാം, ഭൂമിക്കു ചുറ്റം പുറംതോടു പോലെ ആവരണം ചെയ്ത് ഏതാനും കിലോമീറ്റർ ചുറ്റള വിൽ വായു മണ്ഡലമുള്ളതിനെക്കുറിച്ച്. ഈ വായു മണ്ഡലം വിവിധ പാളികളായിട്ടാണ് സ്ഥിതി ചെ യ്യുന്നത്. അതിൽത്തന്നെ താഴെയായി, ഭൂമിയോട് തൊട്ടുചേർന്ന് കിടക്കുന്ന പാളിയാണ് ട്രോപോ സ്ഫിയർ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 10 കിലോ മീറ്റർ ഉയരത്തിൽവരെയാണ് ട്രോപോ സ്ഫിയറിൻ്റെ കിടപ്പ്. 10 മുതൽ 30 കി.മി വരെ ഉയരത്തിൽ സ്ട്രാറ്റോ സ്ഫിയറാണ്. തുടർന്ന് 50 കി.മി വരെ ഉയരത്തിൽ മീസോസ്ഫിയറും 50-400 കി.മി വരെ തെർമോസ്ഫിയറും അതിനു പുറ ത്തേക്ക് എക്‌സോസ്ഫിയറുമാണ്. 

ഇതിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യ ങ്ങൾ പ്രധാനമായും സംഭവിച്ചു കൊണ്ടിരിക്കു ന്നത് ഭൂമിയോട് തൊട്ടു കിടക്കുന്ന ട്രോപോസ്ഫി യറിലാണ്. ഇതിൽ തന്നെ അന്തരീക്ഷ ത്തിലെ വിവിധ ഉയരങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ നമുക്ക് മഴയായും മഞ്ഞായും ഋതുപ്പകർച്ച കളായും വന്നു ഭവിക്കുന്നു.

ട്രോപോസ്ഫിയറിനെ ലോവർലെവൽ എന്നും മിഡ് ലെവൽ എന്നും അപ്പർ ലെവൽ എന്നും വേർ തിരിക്കാം.  ഇതിൽ മഴയ്ക്കുള്ള തയാറെടുപ്പുകൾ നടക്കുന്നത് ലോവർ, മിഡ് ലെവലിലാണ്. കാലാ വസ്ഥ എന്ന വാക്ക് നാം പൊതുവെ ഉപയോഗി ക്കാറുണ്ടെങ്കിലും ഒരു ചുരുങ്ങിയ സമയത്തെ വെതർ എന്നു പറയുന്നതിന് അന്തരീക്ഷസ്ഥിതി എന്നതാണ് ഉചിതമായ മലയാള പദം. Climate അഥവാ കാലാവസ്ഥ എന്ന വാക്കിലൂടെ വിവക്ഷി ക്കുന്നത് കുറച്ചു കൂടി ദീർഘകാലത്തെ അന്ത രീക്ഷസ്ഥിതിയുടെ അവലോകനമാണ്. 

എന്താണ് ന്യൂനമർദങ്ങൾ ?

ഭൗമാന്തരീക്ഷത്തിലെ വായുവിലുണ്ടാകുന്ന ചലന ഗതിയാണല്ലോ കാറ്റ്. ഈ കാറ്റ് അന്തരീക്ഷത്തിൽ നേരെ സഞ്ചരിക്കുകയും വക്രതയിൽ കറ ങ്ങുകയുമെല്ലാം ചെയ്യുന്നു. നാനാദിശകളിൽ പല വേഗതയിൽ ഇതു സംഭവിക്കും. കാറ്റിൻ്റെ ദിശ യ്ക്കും വേഗത്തിനും ആധാരമായ കാരണങ്ങളിൽ പ്രധാനം മർദ വ്യതിയാനമാണ്.

മർദ്ദമാണ് ബലമായി വായുവിനെ നയിക്കുന്നത്. പലയിടത്തും പല മർദമായിരിക്കും. ഭൂവിഭാഗ ങ്ങളിൽ ഓരോ നേരത്ത് അനുഭവപ്പെടുന്ന ചൂ ടിൻ്റെ ഏറ്റക്കുറച്ചിലുകളാണ് സ്വാഭാവികമായും മർദ്ദ വ്യതിയാനത്തിന് ഇടയാക്കുന്നത് എന്ന് കാണാം. മർദം കൂടിയിടത്തു നിന്ന് കുറഞ്ഞ യിടത്തേക്ക് കാറ്റായി സഞ്ചരിക്കുന്നതാണ് സാധാ രണയായി വായുവിൻ്റെ സ്വഭാവം. അങ്ങനെ കാറ്റിന് ഗതിവിഗതികൾ കൈവരുന്നു. 

ഒരു മേഖലയിൽ മർദം കുറയുമ്പോൾ അവിടേക്ക് കാറ്റ് ആകർഷിക്കപ്പെടുന്നു. ഒപ്പം മേഘങ്ങ ളും. ഒരു ഭാഗത്ത് മർദം കുറയുമ്പോൾ അവിടേക്ക് കാറ്റിന്റെ പ്രവാഹമുണ്ടാകുകയും ചുഴി രൂപ പ്പെടുകയും ചെയ്യാം. ഇതിനെ ചക്രവാതച്ചുഴി (Cyclonic Circulation) എന്ന് പറയുന്നു. ഇവിടെ വീണ്ടും മർദം കുറയുകയാണെങ്കിൽ ന്യൂനമർദം അഥവാ ലോ പ്രഷർ ഏരിയ രൂപപ്പെടും. ഇതിനെ സാങ്കേതികമായി System എന്നും പറയാറുണ്ട്.  

മർദ്ദം കുറയുന്ന തോതനുസരിച്ച് കാറ്റിൻ്റെ കറ ക്കത്തിന് വേഗതയും താരതമ്യേന കൂടും. വീണ്ടും മർദം കുറഞ്ഞാൽ (സിസ്റ്റം ശക്തിപ്പെട്ടാൽ) തീവ്ര ന്യൂനമർദം (depression) ആകും. വീണ്ടും ശക്തി പ്പെട്ടാൽ ഇത് അതി തീവ്രന്യൂനമർദം (deep depression) ആകും. തുടർന്ന് വീണ്ടും ശക്തി പ്പെട്ടാൽ ചുഴലിക്കാറ്റ് (സൈക്ലോണിക് സ്‌റ്റോം) ആയി മാറും. അതായത് ഡീപ് ഡിപ്രഷനിൽ നി ന്നാണ് ചുഴലിക്കാറ്റ് രൂപമെടുത്തു വരുന്നത്.

ചുഴലിക്കാറ്റിന് വിവിധ മേഖലകളിൽ വിവിധ പേരാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റെന്നും ചൈന കടലിൽ ഇതിനെ ടൈഫൂൺ എന്നും വിളിക്കുന്നു. ഓരോ മേഖലയിൽ പേരു മാറുന്നു എന്നതൊഴിച്ചാൽ അടിസ്ഥാനപരമായി ഇതെല്ലാം ഒന്നു തന്നെ. തേങ്ങയ്ക്ക് പല സംസ്ഥാനങ്ങളിൽ പല പേര് പറയുന്നതുപോലെയുള്ള മാറ്റം മാത്രം. ചുഴലിക്കാറ്റുകൾ ശക്തികൂടുന്നതനുസരിച്ച് കാറ്റഗറി 1 മുതൽ 5 വരെയുണ്ട്. തീവ്രചുഴലിക്കാറ്റും, അതിതീവ്ര ചുഴലിക്കാറ്റും സൂപ്പർ സൈക്ലോണും അവയിൽ ചിലതു മാത്രം. 

ന്യൂനമർദ്ദ പഠനം പുതിയതാണോ ?

ഭൂമിയിൽ ജീവനുള്ള കാലം മുതൽ ന്യൂനമർദവും മഴയും കാറ്റും എല്ലാം ഉണ്ട്. അതെല്ലാം മനുഷ്യൻ്റെ ശ്രദ്ധയിലും പെട്ടിരുന്നു. എന്നാൽ കുറച്ചു കാലമായിട്ടാണ് ന്യൂനമർദ്ദത്തെക്കുറിച്ച് ആവർത്തിച്ചു കേൾക്കുന്നത് അല്ലേ ?

മുമ്പ് കാലാവസ്ഥാ പ്രവചനങ്ങളിൽ ഇത്തരം വിശദചർച്ചകൾ പതിവില്ലായിരുന്നു. കാലാവസ്ഥാ വിഷയങ്ങളിൽ പൊതുവിലുള്ള സാക്ഷരതക്കുറവും ഒരു കാരണമാണ്. അതിനാൽ തന്നെ വാർത്തകളിൽ കാലാവസ്ഥാ നിരീക്ഷണങ്ങൾ ഒന്നോ രണ്ടോ വാചകങ്ങളിൽ ഒതുങ്ങിയ വിഷയമായിരുന്നു.

ആ കാലം പോയി. ഇന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസികളും നിരീക്ഷകരും കാലാവസ്ഥാ പ്രവചനത്തെ ജനകീയമാക്കിയിട്ടുണ്ട്. അങ്ങനെ വിശദ ചർച്ചകൾ വരുമ്പോഴാണ് ന്യൂനമർദ്ദം പോലുള്ള വാക്കുകൾ നമുക്കിടയിൽ കൂടുതൽ പ്രചാരത്തിലായത് എന്നു മാത്രം. മഴ പെയ്യാൻ സാധ്യത എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോകാതെ എന്തു കൊണ്ട് എപ്പോൾ എങ്ങനെ എന്നൊക്കെ ഇപ്പോൾ സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരും മറ്റും വിശദീകരിക്കുന്നു. ഒരാഴ്ചയ്ക്കു മുമ്പ് പ്രവചിച്ചത് ഇനി അഥവാ സംഭവിച്ചില്ലെങ്കിലും എന്തു കൊണ്ടാണ് കാറ്റും മഴയും ഒഴിഞ്ഞു പോയത് എന്നും വിശദീകരിച്ചു ബോധ്യപ്പെടുത്താൻ ഇന്ന് ശാസ്ത്രത്തിനു കഴിയുന്നുണ്ട്.

പ്രകൃതിയിൽ കാറ്റും മഴയുമെല്ലാം വ്യക്തമായ ബലങ്ങളുടെയും നിയമത്തിൻ്റെയും അടിസ്ഥാനത്തിലുള്ളതാണ്. അതിൽ പലതും മനുഷ്യ ബുദ്ധിക്കുമുന്നിൽ വെളിപ്പെട്ടു കിട്ടിക്കൊണ്ടിരിക്കുന്നു. ദിനാന്തരീക്ഷസ്ഥിതികൾ, അതിൽ വരുന്ന മാറ്റങ്ങൾ എന്നിവ എങ്ങനെയാണ് നമുക്ക് അനുഭവപ്പെടുക എന്നത് ഇപ്പോൾ ഏറെക്കുറെ പ്രവചിക്കാനാകുന്നുണ്ട്. സർക്കാർ ഏജൻസികൾ അവരുടേതായ രീതിയിൽ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് കാലാവസ്ഥാ പ്രവചനം നടത്തുമ്പോൾ സ്വകാര്യ മേഖലയിലുള്ളവരും വിദേശ രാജ്യങ്ങളുടെയും മറ്റും സാറ്റലൈറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കാലാവസ്ഥാ പ്രവചനം നടത്തുന്നു.

കടലിലും ആകാശത്തും ഇടതടവില്ലാതെ യാത്ര ചെയ്യേണ്ടി വരുന്ന മനുഷ്യന് കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ എന്നും അനുഗ്രഹം തന്നെയാണ്. വിനാശം വിതയ്ക്കാൻ തക്ക തീവ്രസ്വഭാവമുള്ള ഒരു കാറ്റു വീശിയടിക്കാനെത്തുമ്പോൾ നമ്മുടെ ഏതൊക്കെ പ്രദേശങ്ങൾ അതിൻ്റെ സഞ്ചാരപാതയിൽ ഉൾപ്പെടുന്നു എന്നത് രാജ്യങ്ങൾക്ക് മുൻകൂട്ടി അറിയാൻ കഴിയുന്നു. അവിടങ്ങളിൽ മുൻകരുതൽ നടപടികളായി ആളുകളെ മാറ്റിപ്പാർപ്പിക്കുമ്പോൾ അതിലൂടെ നാശനഷ്ടങ്ങൾ ഒഴിവായിക്കിട്ടുമ്പോൾ ശാസ്ത്രം നിസ്തുല സേവനമായി വഴി കാട്ടി മുന്നിൽ നിൽക്കുകയാണ്. തീർച്ചയായും മഹത്തായ ശാസ്ത്രമുന്നേറ്റമാണിതെല്ലാം.

ഒരു ചുഴലിക്കാറ്റു വന്നു പോയതിൽ, മുൻപ് 15,000 പേർ വരെ മരിച്ച സ്ഥാനത്ത് പിന്നീട് അതേ ശക്തിയിൽ കാറ്റുവീശിയിട്ടും മരണനിരക്ക് നാലിലൊന്നോ മൂന്നിലൊന്നോ മാത്രമായി കുറഞ്ഞു എന്നതും ഒരിക്കലും ചെറിയ കാര്യമല്ല.

 

About author
സ്ഥാപകൻ-Metbeat Weather
Comments

Good article

Leave a comment