ഋഗ്വേദത്തിലെ ശുനശേഫനെന്ന ദരിദ്ര ബ്രാഹ്മണ ബാലനെ ബലിയൂപത്തില്‍ നിന്നു കെട്ടഴിച്ചു വിടുതല്‍ നല്‍കുകയാണ് വരുണദേവൻ്റെ കാരുണ്യം ചെയ്യുന്നത്. കല്‍പ്പിച്ചാല്‍ മകനേയും ബലിനല്‍കാനുളള ദൈവാനുസരണ പാരമ്യത ഇബ്രാഹീം പ്രവാചകനുണ്ടെന്നു അദ്ദേഹത്തേയും ലോകത്തേയും ബോധ്യപ്പെടുത്താനുളള ഒരു പരീക്ഷണ സന്ദര്‍ഭം മാത്രമായാണ് ബൈബിളിലേയും ഖുര്‍ആനിലേയും 'പുത്രബലി കല്‍പ്പന ' അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നു സൂക്ഷ്മവായന ബോധ്യപ്പെടുത്തും.. അതിനാല്‍ മതം=നരബലി എന്നു വായിക്കുന്നത് ഉപരിപ്ലവമായ മത വിരോധ ബുദ്ധിയുടെ വൃഥാവ്യായാമം മാത്രമായേ വിലയിരുത്താനാകൂ.
ഋഗ്വേദത്തിലെ ശുനശേഫോപാഖ്യാനം നരബലി തീര്‍ത്തും അപരിചിതമായിരുന്നു ആര്യ വൈദിക ഭാരത സംസ്ക്കാരത്തിനെന്നു പറയുവാന്‍ പഠിതാക്കളെ അധൈര്യപ്പെടുത്തും. ബൈബിള്‍ അബ്രാഹാം എന്നും ഖുര്‍ആന്‍ ഇബ്രാഹീം എന്നും പറയുന്ന വലിയ പ്രവാചകര്‍ക്കു ആറ്റു നോറ്റുണ്ടായ മകനെ ബലി നല്‍കാന്‍ സ്വപ്നത്തില്‍ ദൈവ കല്‍പ്പന ഉണ്ടായതായി പ്രാമാണിക ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ഈ സ്വപ്നത്തിലെ കല്‍പ്പന അനുസരിക്കാന്‍ അബ്രഹാം എന്ന ഇബ്രാഹീം മുതിരുന്നതും കാണാം. ഇതുവെച്ചു ജൂത ക്രൈസ്തവ ഇസ്ലാമിക മത പാരമ്പര്യത്തില്‍ നരബലി സംബന്ധിച്ച ചില പരികല്പനകളെങ്കിലും ഉണ്ടായിരുന്നു എന്നും സിദ്ധാന്തിക്കാം. ക്രിസ്തുമതത്തിൻ്റെ അടിത്തറ തന്നെയും ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ്റെ ബലിയും അവിടുത്തെ രക്തം എന്ന വീഞ്ഞും മാംസം എന്ന അപ്പവും ആകുന്നു എന്നതും ആണെന്നതിനാല്‍ ക്രൈസ്തവീയത എന്നതു തന്നെ നരബലിയുടെ മതമാണെന്ന വിശേഷണത്തിനു അര്‍ഹമാണെന്നുവരെ വാദിക്കാം. അങ്ങിനെ വാദിക്കാനുളള കലശലായ 'ക്രൈസ്തവ സ്നേഹം' പി.സി്. ജോര്‍ജ്ജിനെ ആശ്ലേഷിച്ചു നില്‍ക്കുന്ന സംഘപരിവാര രാഷ്ട്രീയത്തിന്റെ പ്രചാരക പരിഷകളായ 'ഗുരുമൂര്‍ത്തി'മാര്‍ ജനം ചാനലിലൂടെ 'വിസര്‍ജ്ജനം' ചെയ്തു വരുന്നുണ്ട്. എന്തായാലും ശുനശേഫോപാഖ്യാനത്തെ പ്രതി ഋഗ്വേദം നരബലിയെ പ്രോത്സാഹിപ്പിക്കുന്ന മത സംസ്ക്കാരമാണെന്നു പറയുന്നത് അന്യായമാണെന്ന പോലെ തന്നെ അന്യായമാണ് അബ്രാഹാം എന്ന ഇബ്രാഹീമിനുണ്ടായ സ്വപ്നദര്‍ശനത്തിലെ 'പുത്രബലി കല്പന'യെപ്രതി ബൈബിളോ ഖുര്‍ആനോ മുന്നോട്ടു വെക്കുന്ന ആത്മീയത നരബലിയെ പിന്തുണക്കുന്നതാണെന്നു പ്രചരിപ്പിക്കുന്നതും. ഋഗ്വേദത്തിലെ ശുനശേഫനെന്ന ദരിദ്ര ബ്രാഹ്മണ ബാലനെ ബലിയൂപത്തില്‍ നിന്നു കെട്ടഴിച്ചു വിടുതല്‍ നല്‍കുകയാണ് വരുണദേവൻ്റെ കാരുണ്യം ചെയ്യുന്നത്. കല്‍പ്പിച്ചാല്‍ മകനേയും ബലിനല്‍കാനുളള ദൈവാനുസരണ പാരമ്യത ഇബ്രാഹീം പ്രവാചകനുണ്ടെന്നു അദ്ദേഹത്തേയും ലോകത്തേയും ബോധ്യപ്പെടുത്താനുളള ഒരു പരീക്ഷണ സന്ദര്‍ഭം മാത്രമായാണ് ബൈബിളിലേയും ഖുര്‍ആനിലേയും 'പുത്രബലി കല്‍പ്പന ' അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നു സൂക്ഷ്മവായന ബോധ്യപ്പെടുത്തും.. അതിനാല്‍ മതം=നരബലി എന്നു വായിക്കുന്നത് ഉപരിപ്ലവമായ മത വിരോധ ബുദ്ധിയുടെ വൃഥാവ്യായാമം മാത്രമായേ വിലയിരുത്താനാകൂ.
ഇലന്തൂരിലെ നരബലിക്കും നരമാംസ ഭോജനത്തിനും ഹൈന്ദവം ക്രൈസ്തവം ഇസ്ലാമികം എന്നൊക്കെ വിവക്ഷിക്കപ്പെട്ടു വരുന്ന ഏതെങ്കിലും മതത്തിനോടു ബന്ധമുണ്ടെന്നു പ്രാമാണികമായി സ്ഥാപിക്കുവാന്‍ സാധ്യമല്ല. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല, റോസ്ലിന്‍ ,പത്മ എന്നീ പേരുളള സ്ത്രീ പുരുഷന്മാരാലാണ് 'നരബലി'യും നരമാംസ പാചകവും ഭോജനവും ഒക്കെ ഉള്‍പ്പെടുന്ന ഹീനകൃത്യം ആസൂത്രിതവും അത്യന്തം നിഗൂഢവും ആയി ഇലന്തൂരില്‍ നടന്നതെന്നുവെച്ചു ആ ഹീനകൃത്യം മതേതരമോ മത സൗഹാര്‍ദ്ദപരമോ ആണെന്നും പറയാനാവില്ല. നമ്മള്‍ക്ക് ആകെ പറയാനാവുക, മനുഷ്യ ജീവിതത്തെ കുറ്റവാസനകള്‍ക്ക് കീഴ്പ്പെടുത്തുന്ന മനോരോഗഘടനയുളളവര്‍ മതത്തിൻ്റെയും ദൈവത്തിൻ്റെയും പേരിലും കുറ്റകൃത്യങ്ങള്‍ ചെയ്യും എന്നാണ്. ഭാര്യയെ ചുംബിക്കുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ ഉന്മാദം അവളുടെ ഗുഹ്യ ഭാഗങ്ങളില്‍ സിഗററ്റോ ചുരുട്ടോ ചന്ദനത്തിരിയോ കത്തിച്ചു കുത്തികെടുത്തി പൊളളലേല്‍പ്പിക്കുമ്പോള്‍ അനുഭവിക്കുന്ന മനോ രോഗികളുണ്ട്. ഇത്തരം മനോരോഗികള്‍ എല്ലാ മത വിഭാഗക്കാരിലും കാണാം;ഒരു മതത്തിലും വിശ്വസിക്കാത്തവരിലും കാണാം. ഭാര്യയെ ചുംബിക്കുമ്പോള്‍ അനുഭവിക്കുന്നതിനേക്കാള്‍ നൂറിരട്ടി ലൈംഗികോന്മാദം അവളെ കിടപ്പറയില്‍ വെച്ചു പൊളളിക്കുമ്പോള്‍ അനുഭവിക്കുന്ന മനോ രോഗമുളള പുരുഷന്‍ ഒരിക്കലും പട്ടാപ്പകല്‍ വീട്ടകത്തോ പുറത്തോ ഒരു സിഗററ്റുപോലും വലിക്കുന്ന ആളായിരിക്കണം എന്നില്ല. ചിലപ്പോള്‍ ഇയാള്‍ ലഹരി വര്‍ജ്ജന പ്രസ്ഥാനത്തിൻ്റെ വലിയ പ്രചാരകനായിപോലും പൊതു സമൂഹത്താല്‍ അറിയപ്പെടുന്ന ആളായിരിക്കും. 'ജീവിതത്തിന്‍ പൊളളും നോവുകള്‍\ ഉണ്ടല്ലോ ജീവനു ലഹരിയായി ' എന്നൊക്കെ ഇവര്‍ കവിതകള്‍ എഴുതുകയോ പാടുകയോ ചെയ്യാം.
ഗുഹ്യരോഗം പോലെ മറഞ്ഞിരിക്കുന്ന മനോരോഗമുളളവര്‍ കുഷ്ഠരോഗികളെപ്പോലെ പൊതുസമൂഹത്തില്‍ കൂടിക്കലരാതെ ജീവിച്ചു കൊളളണം എന്നില്ല. മറിച്ച് അവര്‍ എയ്ഡ്സ് രോഗികളെപ്പോലെ കൂടിക്കലര്‍ന്നു ജീവിക്കാനും ബോധപൂര്‍വ്വം രോഗം സംക്രമിപ്പിക്കാനും ശ്രമിക്കാനുളള സാദ്ധ്യത തളളിക്കളയാനാവില്ല. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവര്‍ തങ്ങളുടെ രോഗത്തെ സംക്രമിപ്പിക്കുവാന്‍ രഹസ്യമായി ശ്രമിച്ചു കൊണ്ടു തന്നെ പരസ്യമായി വലിയ തരക്കേടില്ലാത്ത പൊതു ജീവിതം നയിച്ചു വന്നവരാണ്. ഇതില്‍ മുഹമ്മദു ഷാഫി നരബലി മതക്കാരനാണെന്നും അയാളുടെ വശ്യകെണിയില്‍ അകപ്പെട്ട ഇരകളാണ് റോസ്ലിനും പത്മയും ലൈലയും ഭഗവല്‍സിംഗും എന്നുമൊക്കെയുളള വ്യാഖ്യാനങ്ങള്‍ ചമച്ചു ഇസ്ലാമിക ഭീകരതയുടെ ഒരു മുഖം ഇലന്തൂരിലെ മന്ത്രവാദ മനോരോഗ നരബലികള്‍ക്കുണ്ടെന്നു വരുത്തി തീര്‍ക്കാന്‍ വര്‍ഗ്ഗീയ ചാണക്യ[ചാണക] ബുദ്ധികള്‍ ശ്രമിച്ചു.ക്രൈസ്തവരുടെ തോളില്‍ കയ്യിട്ടു നിന്നുകൊണ്ട് ഇസ്ലാമിക വിരോധത്തിൻ്റെയും ഇടതു വിരോധത്തിൻ്റെയും പരദൂഷണ കരക്കമ്പി വാര്‍ത്തകള്‍ പടച്ചു വിടുക എന്നതാണ് ബിജെപി രാഷ്ട്രീയത്തിൻ്റെ ഒരു ശൈലി. ഈ ശൈലിയുടെ ഏറ്റവും വൃത്തികെട്ട മാതൃക ഇലന്തൂര്‍ സംഭവത്തെ പ്രതി നടന്ന ചാനല്‍ ചര്‍ച്ചകളില്‍ കാണാം. പുരോഗമന കലാ സാഹിത്യ സംഘവും ആയൊക്കെ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വന്നിരുന്ന 'ഹൈക്കു' കവിയായ ഭഗവല്‍ സിംഗ് ഇലന്തൂരിലെ നരബലി കേസ്സില്‍ കൂട്ടു പ്രതിയാണെന്നതു കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിൻ്റെ നവോത്ഥാനം മനുഷ്യരെ കൊണ്ടെത്തിച്ച അവസ്ഥയെന്തെന്നതിൻ്റെ ദൃഷ്ടാന്തമാണ് എന്ന വ്യാഖ്യാനവും ഉണ്ടായി. ഇടതുപക്ഷക്കാരനും ഇസ്ലാം ജിഹാദിയും ചേര്‍ന്നാണ് നരബലി നടത്തിയതെന്നു വരുത്തി തീര്‍ക്കുന്നതിലുടെ കേരളത്തിലെ പുരോഗമന ജനാധിപത്യ നവോത്ഥാന ചരിത്രത്തേയും അതുവഴി ഇവിടെ സംഭവിച്ഛ മാതൃകാപരവും അതിനാല്‍ ലോക ശ്രദ്ധ നേടിയതുമായ സാമൂഹിക വികസന സൂചകങ്ങളേയും അപഹസിക്കാനാണ് വിശ്വാസത്തെ പ്രതി കൊടിപ്പിടിച്ചും കൊടിപ്പിടിക്കാതേയും വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുന്ന പണക്കൊഴുപ്പേറിയ പിന്തിരിപ്പന്മാര്‍ ശ്രമിച്ചത്.
ഇലന്തൂരില്‍ നടന്നത് മതപരമോ അന്ധവിശ്വാസപരമോ ആയ നരബലി എന്നതിനേക്കാള്‍ ലൈംഗിക മനോരോഗത്താല്‍ നടന്ന നാരി ബലി എന്നു പറയുകയാവും കൂടുതല്‍ ശരി. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ പടു വൃദ്ധകള്‍ വരേയും സന്ന്യാസി മഠങ്ങളിലെ കന്യാസ്ത്രീകള്‍ മുതല്‍ സെമിത്തേരിയില്‍ അടക്കം ചെയ്ത യുവതികള്‍ വരെ ബലാത്സംഗത്തിനിരയാകുന്ന കേരളത്തില്‍ ലൈംഗിക മനോരോഗികളാല്‍ നാരി ബലികള്‍ നടക്കാനുളള സാദ്ധ്യത ചെറുതല്ല.
ലൈംഗിക മനോരോഗത്തിൻ്റെ ആക്രമണാത്മക വിധാനങ്ങളില്‍ എത്തപ്പെട്ട മുഹമ്മദ് ഷാഫി ഭഗവല്‍ സിംഗ് ലൈല കൂട്ടുകെട്ട് അവരുടെ ലൈംഗികോന്മാദത്തിനു സാഫല്യം ഉണ്ടാവാന്‍ മന്ത്രവാദത്തിൻ്റെയും മറ്റും സങ്കേതം ഉപയോഗിച്ച് കളം ഒരുക്കി ഇരകളെ അകപ്പെടുത്തി ഉപയോഗിച്ചു എന്നതാണ് സംഭവിച്ചതെന്നേ വിലയിരുത്താനാകൂ.
Comments